gandhi-darshan
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഷൊർണൂർ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെർപ്പുളശ്ശേരി: കേരള പ്രദേശ് ഗാന്ധി ദർശൻവേദി ഷൊർണൂർ നിയോജക മണ്ഡലം കൺവെൻഷൻ ചെർപ്പുളശ്ശേരിയിൽ ചേർന്നു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ഒ.മരയ്ക്കാർ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റികൾ പുനസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഗാന്ധിയൻ ആശയപ്രചരണങ്ങൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്താനും ഗാന്ധി സദസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ സെക്രട്ടറി എം.ഗോവിന്ദൻകുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.അക്ബർ അലി, ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കോർഡിനേറ്റർ ഹംസ മേലാടയിൽ, ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദാലി, കെ.ടി.സാജു എന്നിവർ സംസാരിച്ചു.