പാലക്കാട്: കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയത്തിന്റെ അപ്പാരൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ കണ്ണൂർ സെന്ററിൽ മൂന്ന് വർഷ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടയിൽ(ബി.വോക്) ഡിഗ്രി കോഴ്സിലേക്കും ഒരു വർഷ ഫാഷൻ ഡിസൈൻ ടെക്‌നോളജി ഡിപ്ലോമ കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു. താത്പര്യമുള്ളവർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്‌റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി.ഒ., തളിപ്പറമ്പ, കണ്ണൂർ 670142 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8301030362, 9995004269, 0496 2226110.