college
college

പാലക്കാട്: ഗവ. വിക്ടോറിയ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യു.ജി.സി നെറ്റ് യോഗ്യത ഉള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ബിരുദാനന്തര ബിരുദ തലത്തിൽ നേടിയിട്ടുള്ളവരെയും പരിഗണിക്കും. അർഹരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 14ന് രാവിലെ 10.30 മണിക്ക് കോളേജിൽ എത്തണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുമ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2576773.