പാലക്കാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ നിയോജകമണ്ഡലം ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി അദ്ധ്യാക്ഷത വഹിച്ചു. ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ വി.അനീഷ്, കിരൺ, സന്ദീപ് എന്നിവർ സംസാരിച്ചു. സി.എച്ച്.ഡി.എച്ച്.എസ് മാത്തൂർ, എച്ച്.എസ്.എസ് മുണ്ടൂർ എന്നീ സ്‌കൂളുകൾ ഒന്നാം സ്ഥാനവും ജി.എം.എം.ജി.എച്ച്.എസ്.എസ് പാലക്കാട്, ജി.വി.എച്ച്.എസ്.എസ് കഞ്ചിക്കോട് എന്നീ സ്‌കൂളുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.