പാലക്കാട്: തത്തമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇ.ഡി, കൊമേഴ്സ് (സീനിയർ), വൊക്കേഷണൽ ടീച്ചർ ബി.സി.എഫ് എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. എൻ.വി.ടി ഇ.ഡി, കൊമേഴ്സ് തസ്തികകളിലേക്ക് എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയും വൊക്കേഷണൽ ടീച്ചർക്ക് 50ശതമാനം മാർക്കോടെ എം.കോം യോഗ്യതയും വേണം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പത്തിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9947682486