accident

മുതലമട: ചെമ്മണാംപതി മുതലമട റോഡിൽ ഇടുക്ക്പ്പാറ കുണ്ടൻ തോടിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് സംഭവം. മൂച്ചംകുണ്ട് തെങ്ങിൻ തോപ്പിൽ കള്ളെടുക്കാനായി പോകുന്ന പിക്കപ്പ് വാനും മുച്ചംകുണ്ട് ഫൈവ്സ്റ്റാർ ക്വാറിയിൽ നിന്നും വന്ന കിയ കാറുമാണ് കൂട്ടിയിടിച്ചത്. വെള്ളിനേഴി തിരിവാഴിയൂർ സ്വദേശി സുമേഷാണ് പിക്കപ്പ് വാൻ ഓടിച്ചത്. ഫൈവ് സ്റ്റാർ ക്വാറി ജീവനക്കാരനായിരുന്ന സജിത്ത് മേനോനാണ് കാറിലുണ്ടായിരുന്നത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ പൂർണമായും പിക്കപ്പ് വാൻ ഭാഗികമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ ടയറുകൾ ഊരി തെറിച്ചു. കൊല്ലങ്കോട് പൊലീസ് സ്ഥലം സന്ദർശിച്ച് കേസെടുത്തു