വടക്കഞ്ചേരി: സ്‌കൂൾ വാഹനങ്ങൾക്ക് ടോൾ ഈടാക്കുന്നതിനെതിരെ ബി.ജെ.പി വടക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടോൾ പ്ലാസ ജീവനക്കാരെ ഉപരോധിച്ചു. ജൂൺ ഒന്നു മുതൽ സ്‌കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ സ്‌കൂളുകൾക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ടോൾ പിൻവലിച്ചില്ലെങ്കിൽ ജൂൺ മൂന്നാം തിയ്യതി മുതൽ അനിശ്ചിത കാലത്തേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ.വി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ശ്രീരാജ് വള്ളിയോട്, കെ.കൃഷ്ണകുമാർ, കെ ശ്രീകണ്ഠൻ, പി.കെ. ഗുരു തുടങ്ങിയവർ സംസാരിച്ചു.