പത്തനംതിട്ട : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പത്തനംതിട്ട ജില്ലയിലെ (അടൂർ താലൂക്ക് ഒഴികെയുള്ള) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും സ്വയം തൊഴിൽ, സുവർണശ്രീ (വിവിധ ഉദ്ദേശം), പെൺകുട്ടികളുടെ വിവാഹം, എന്റെ വീട്, വിദ്യാഭ്യാസം തുടങ്ങിയ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 6 ശതമാനം 8 ശതമാനം. സർക്കാർ ജീവനക്കാർക്ക് 9.5 ശതമാനം പലിശ നിരക്കിൽ വ്യക്തിഗതവായ്പകൾ ലഭ്യമാണ്. ജാമ്യ വ്യവസ്ഥകൾ ബാധകം. വിശദ വിവരങ്ങൾക്ക് ഫോൺ : 0468 2226111, 2272111.