പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച ആർ.ശങ്കറിന്റെ നൂറ്റിപതിനഞ്ചാം ജന്മദിനാചരണ പരിപാടികൾ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാലേത്ത് സരളാദേവി, എ. ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, റോജിപോൾ ഡാനിയേൽ, എം.ആർ. ഉണ്ണികൃഷ്ണൻ നായർ, നഹാസ് പത്തനംതിട്ട, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ നാസർ തോണ്ടമണ്ണിൽ, അനിൽ കൊച്ചുമൂഴിക്കൽ, അബ്ദുൾകലാം ആസാദ്, അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു