പത്തനംതിട്ട: പ്രവാസി എഴുത്തുകാരി റീനി ജേക്കബ് (റീനി മമ്പലം-70) യു.എസ്.എയിലെ കണക്ടികട്ടിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 6.30 ന് ഹാർട്ഫോഡ് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ . 'റിട്ടേൺ ഫ്ലൈറ്റ്' എന്ന ചെറുകഥാ സമാഹാരത്തിന് നോർക്ക റൂട്ട്സ് പ്രവാസി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കോട്ടയം പള്ളം കാട്ടൂത്ര കുടുംബാംഗമാണ്.. അമേരിക്കയിൽ വെറൈസൺ സീനിയർ മാനേജരായ ചെങ്ങന്നൂർ പാണ്ടനാട് മൂലേത്തറയിൽ ജേക്കബ് തോമസിന്റെ ഭാര്യയാണ്. മക്കൾ: വീണ, സ്വപ്ന,