citu
ഇടതു ട്രേഡ് യൂണിയനുകൾ പത്തനംതിട്ട നഗരത്തിൽ നടത്തിയ മെയ്ദിന റാലി

പത്തനംതിട്ട : ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മേയ്ദിന റാലിയും പൊതുയോഗവും നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്. ഇ. ടി. ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. അനിൽ കുമാർ, മാത്യു മരോട്ടിമൂട്ടിൽ. ബൈജു ഓമല്ലൂർ, എം.വി.സഞ്ജു, എൻ.സജി കുമാർ, സക്കിർ അലങ്കാരത്ത്, ശ്യാമ ശിവൻ, ജി. ഗിരീഷ് കുമാർ, നിസാർ നൂർമഹാൽ, സുലൈമാൻ റാവുത്തർ, സി.വിസുരേഷ് കുമാർ, ആർ പ്രവീൺ, ജി.ബിനു കുമാർ,എം. ജെ. രവി, ടി.പി.രാജേന്ദ്രൻ, പി.പി.തമ്പിക്കുട്ടി,അനിതാ ലക്ഷ്മി, ബി മുരളീധരൻ,പി.ജി.പ്രസാദ്, ഇ.കെ.ബേബി,കെ. വൈ. ബേബി,ജി.സുധീർ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേയ് ദിനാഘോഷ പരിപാടികൾ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ പൂതങ്കര, എ.ഡി ജോൺ, വി.എൻ ജയകുമാർ, ജി.ശ്രീകുമാർ, അജിത് മണ്ണിൽ, മോഹൻകുമാർ കോന്നി, ബിന്ദു വിശ്വംഭരൻ, ഉഷാ തോമസ്, എ.ഫാറൂഖ്, നാസർ തോണ്ടമണ്ണിൽ, ഷിജു അറപ്പുരയിൽ, സജി തോട്ടത്തിമലയിൽ എന്നിവർ പ്രസംഗിച്ചു.