road-
റോഡിലേക്ക് വീണ കല്ലും മണ്ണും ജെ.സി.ബി ഉപയോഗിച്ച് മാറ്റുന്നു

റാന്നി : റോഡിലേക്ക് ഇടിഞ്ഞുവീണ വീടിന്റെ സംരക്ഷണ ഭിത്തിയുടേ കല്ലും മാറ്റുന്ന ജോലികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ അത്തിക്കയം - റാന്നി റോഡിൽ വില്ലേജ് ഓഫീസിനു സമീപത്തായി വീടിന്റെ സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞു വീണിരുന്നു. വാഹന യാത്രക്കാർക്ക് അപകടത്തിൽപ്പെടുംമെന്ന കാണിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നിർമ്മാണം ആരംഭിച്ചത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ വീടിന്റെ അടിത്തറ കാണാനാകും. കുത്തിറക്കവും വളവുമുള്ള പ്രദേശത്ത് റോഡിലേക്ക് വീണുകിടക്കുന്ന കല്ലും മണ്ണും വാഹന യാത്രക്കാർക്കും ഭീഷണിയായിരുന്നു.