തിരുവല്ല: സി.ഐ.ടി.യു - എ.ഐ.ടി.യു.സി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ മേയ് ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ നിന്നാണ് റാലി ആരംഭിച്ചത്. മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന റാലി ടൗൺ ചുറ്റി കെ.എസ്.ആർ.ടി.സി കോർണറിൽ സമാപിച്ചു. മേയ്ദിന സമ്മേളനം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് കെ.കെ ഗോപി അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ബാലചന്ദ്രൻ, പ്രസിഡന്റ് ബിനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാമവർമ്മ രാജ, ഒ.വിശ്വംഭരൻ, അഡ്വ.ജെനു മാത്യു, എ.ഐ.ടി.യു.സി നേതാക്കളായ ഇ.സി റെജി, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.