അടൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി അടൂർ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ് അസോസിയേഷൻ സെപ്റ്റ, എ എസ്. സി.ഇ സ്റ്റുഡന്റ് ചാപ്റ്ററുമായി സഹകരിച്ച് സിവിൽ എൻജിനീയറിംഗ് ഫെസ്റ്റ് ടെക്സില 24നടത്തി. പിന്നണി ഗായകൻ നിതിൻ കെ.ശിവ ഉദ്ഘാടനം ചെയ്തു. കോളേജ് സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി എം.എസ് റിയാന., അസി. പ്രൊഫസർ ലക്ഷ്മി പ്രിയ, സെപ്റ്റ പ്രസിഡന്റ് അശ്വതി തേജസ്, സെക്രട്ടറി സംഗീത് എന്നിവർ സംസാരിച്ചു.