പത്തനംതിട്ട: ജില്ലയിൽ 3077അദ്ധ്യാപകർക്കായി കൈറ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രായോഗിക പരിശീലനം തുടങ്ങി. എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കാണ് പരിശീലനം. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക മൂല്യം ചോർന്നു പോകാതെയും ഉത്തരവാദിത്തത്തോടെയും നിർമ്മിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ അദ്ധ്യാപകരുടെ പങ്ക് ഏറെ വർദ്ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ലാപ്‌ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ കൈറ്റ് നൽകിയ ജിസ്യൂട്ട് അക്കൗണ്ടുകൾഉപയോഗിക്കും.