കോഴഞ്ചേരി: ഇടതുപക്ഷ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ മേയ് ദിനം ആചരിച്ചു. സിഐടിയു ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വി. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. രാജു കടക്കരപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെഐ ജോസഫ്, കെ.എം. ജോബി, ബാബു കോയിക്കലേത്ത്, ബിജിലി പി. ഈശോ, പി.പി. രാജപ്പൻ, വി.സി. അനിൽകുമാർ രാജൻ വർഗീസ്, ജോൺസൺ എന്നിവർ സംസാരിച്ചു. നൈജിൽ കെ. ജോൺ, ജി. വിജയൻ, യു. ഉല്ലാസ്, അനു ഫിലിപ്പ്, സതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.