മാന്നാർ: 'അറിവിന്റെ കാവലിൽ കാൽനൂറ്റാണ്ട്' എന്ന പ്രമേയത്തിൽ നിരണം ജാമിഅഃ അൽ ഇഹ്‌സാനിൽ സിൽവർ ജൂബിലി സനദ് ദാന സമ്മേളനം 24,25,26 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി മാന്നാർ അബ്ദുൾ ലത്തീഫ്(ചെയർമാൻ), എം.സലീം, ഹാജി പി.എ ഷാജഹാൻ (വൈസ് ചെയർമാൻമാർ), ഡോ.അലി അൽഫൈസി (ജനറൽ കൺവീനർ), സി.എം സുലൈമാൻ ഹാജി, അഷ്‌റഫ്‌ ഹാജി(വൈസ് ചെയർമാൻമാർ), അബ്ദുൽസമദ്, നിരണം (ഓർഗനൈസിംഗ് ചെയർമാൻ), പി.കെ ബാദ്ഷാഹ്‌ സഖാഫി ആലപ്പുഴ (പ്രോഗ്രാംകമ്മിറ്റി ചെയർമാൻ) എന്നിവർ ഉൾപ്പെട്ട അഞ്ഞൂറ്റൊന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ ഡോ.അലി അൽഫൈസി, അർഷാദ് നൂറാനി, ഹാജി പി.എ ഷാജഹാൻ, എം.സലീം തിരുവല്ല, മാന്നാർ അബ്ദുൽലത്തീഫ് എന്നിവർ സംസാരിച്ചു.