നെടുമ്പ്രം:ഗ്രാമപഞ്ചായത്തിന്റെ 2023 - 24 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി പദ്ധതി നിർവഹണം നടത്തി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനം നടത്തി. സ്ത്രീകൾക്ക് സാമ്പത്തികമായും ആരോഗ്യപരമായും ഏറെ ഉപകാരപ്പെടുന്ന ഒന്നായാണ് ഈ പദ്ധതിയെ കാണുന്നതെന്നും വരും വർഷത്തിനുള്ളിൽ പഞ്ചായത്തിലെ അർഹതയുള്ള മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് നൽകുകയാണ് ലക്ഷ്യമെന്നും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അറിയിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, പഞ്ചായത്ത് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ , ആശാപ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ പങ്കെടുത്തു.