ropway

 ഇന്ന് പൂർത്തിയാകും
ശബരിമല : ശബരിമല റോപ് വേ നിർമ്മാണത്തിന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അഡ്വക്കേറ്റ് കമ്മിഷൻ എ.എസ്.പി കുറുപ്പിന്റെ സാന്നിദ്ധ്യത്തിൽ സന്നിധാനം മുതൽ പമ്പ വരെ സർവേ തുടങ്ങി. സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി. മോഹൻദേവിന്റെയും ഫോറസ്റ്റ് മിനി സർവേ ടീം ഓഫീസർ പ്രദീപിന്റെയും നേതൃത്വത്തിലാണ് ഇന്നലെ മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗത്ത് നിന്ന് സർവേ ആരംഭിച്ചത്.
റോപ് വേ സ്റ്റേഷനും വെയർഹൗസും ഓഫീസും ഉൾപ്പടെ നിർമ്മിക്കാൻ ഒന്നേകാൽ ഏക്കറാണ് വേണ്ടിവരിക. ഓഫീസും വെയർഹൗസും നിർമ്മിക്കുന്ന സ്ഥലം പെരിയാർ ടൈഗർ റിസർവിലാണ്. വൻ മരങ്ങൾ മുറിച്ചു മാറ്റുന്നത് ഒഴിവാക്കാനാണ് ദേവസ്വം ബോർഡിന്റെ 20 സെന്റ് സ്ഥലം വിട്ടുനൽകുന്നത്. സർവേ റിപ്പോർട്ട് മേയ് 23ന് കോടതിയിൽ സമർപ്പിക്കണം.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കാനുമാണ് റോപ് വേ. മരങ്ങൾ മുറിച്ചു മാറ്റാതിരിക്കാൻ 40 മുതൽ 70 മീറ്റർ വരെ ഉയരത്തിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. സന്നിധാനത്തും പമ്പയിലുമാണ് സ്റ്റേഷനുകൾ നിർമ്മിക്കുക. സർവേ പൂർത്തിയാക്കി ഇന്നു തന്നെ ജണ്ട സ്ഥാപിച്ചേക്കും.