intuc
ഐ.എൻ.ടി.യു.സി നടത്തിയ മേയ് ദിനാഘോഷം സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയുന്നു.

അടൂർ: ഐ.എൻ.ടി.യു.സി അടൂർ നിയോജക മണ്ഡലം കമ്മിറ്റി മേയ്ദിനാഘോഷം സംഘടിപ്പിച്ചു . നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി സന്ദേശം നൽകി. മുതിർന്ന പ്രവർത്തകൻ എ.കെ അച്യുതനെ ആദരിച്ചു. എൻ .ബാലകൃഷ്ണൻ, കെ.എൻ.രാജൻ, എൻ .സുനിൽകുമാർ, എം.ആർ.ഗോപകുമാർ, എം.ആർ.ജയകുമാർ, ദിലിപ്, സുരേഷ് കുമാർ, പാണ്ടിമലപ്പുറം മോഹൻ, കെ.എസ് രാജൻ,ജോൺസൺ, എം.വിനോദ്, ശ്രിധരൻ, രവിന്ദ്രൻ, ജോസ്, നൗഷാദ്, ബിജു, രാജു, ബെന്നി,സുഗതൻ എന്നിവർ സംസാരിച്ചു.