തിരുവല്ല: ശാസ്ത്രസാങ്കേതിക മേഖലയിൽ ദേശീയഅന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം 4 ന് 3.30ന് തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും.
സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അവാർഡുകൾ സമ്മാനിക്കും. കമ്മിറ്റി ചെയർമാൻ ഡോ. ഐസക്ക് മാർ ഫിലക്‌സിനോസ് അദ്ധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് എന്നിവർ പ്രസംഗിക്കും.