പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് കോഴഞ്ചേരി വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ, കേരള സർവെയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂർത്തിയായി. സർവെ റിക്കാർഡുകൾ എന്റെ ഭൂമി പോർട്ടലിലും കോഴഞ്ചേരി ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. നിശ്ചിത ദിവസത്തിനകം അപ്പീൽ സമർപ്പിച്ചില്ലായെങ്കിൽ റീസർവെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുളള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുളള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കും. ഫോൺ. 0468 2961209