dharna
തിരുവല്ലയിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ച് നടത്തിയ ധർണ്ണ

തിരുവല്ല : അശാസ്ത്രീയമായ ഡ്രൈവിംഗ് സ്‌കൂൾ പരിഷ്‌ക്കാരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ തിരുവല്ലയിൽ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ചു. പ്രതിഷേധ ധർണ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ ഭാരവാഹികളായ സുമിത് നാരായണൻ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. താലൂക്കിലെ വിവിധ ഡ്രൈവിംഗ് സ്‌കൂളുകളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.