ചെങ്ങന്നൂർ : 61- മത് ഗോശാല കൃഷ്ണ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞത്തിന്റെ ഭാഗമായി അഞ്ചാംഘട്ട സപ്താഹ യജ്ഞത്തിന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ തുടക്കമായി. അജിത പെണ്ണുക്കര ,വിലാസിനി ചെറിയനാട് എന്നിവരാണ് പാരായണക്കാർ. തുടർച്ചയായി ഏഴ് ഘട്ടം സപ്താഹയജ്ഞം നടക്കുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രമാണ് തിരുവൻവണ്ടൂർ മഹാക്ഷേത്രം . ഭക്തന്റെ സ്വപ്നദർശനത്തെ തുടർന്ന്
ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള ജലാശയത്തിൽ നിന്ന് ഗോശാലകൃഷ്ണ വിഗ്രഹാന്വേഷണത്തിന്റെ ഭാഗമായാണ് 51 ദിവസത്തെ മഹായജ്ഞമാണ് ഇവിടെ നടക്കുന്നത്. അഖണ്ഡനാമജപം ,നാരായണീയ പാരായണം ,ഏഴ് ഘട്ടം സപ്താഹയജ്ഞം എന്നിവയോടു കൂടി 51 ദിവസത്തെ മഹായജ്ഞമാണ് ക്ഷേത്രത്തിൽ നടക്കുക. വിവിധ ദിവസങ്ങളിൽ പ്രഭാഷണങ്ങൾ ,സാംസ്കാരിക സമ്മേളനം ,വിവിധ കലാപരിപാടികൾ എന്നിവ നടക്കും. 18ന് സമൂഹസദ്യ, ഗോദാനം ,ആനച്ചമയ പ്രദർശനം19ന്ചെങ്ങന്നൂർ തൃച്ചിറ്റാറ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് നിരവധി ഗജവീരന്മാരെ പങ്കെടുപ്പിച്ചുള്ള ഗജഘോഷയാത്ര തുടർന്ന് ,ഗജമേള, വർണ്ണശബളമായ കുടമാറ്റം ,എന്നിവയുണ്ട്. 51ദിവസം നീണ്ടു നിൽക്കുന്ന മഹായജ്ഞം 19ന് സമാപിക്കും. ഇതോടൊപ്പം മഹാക്ഷേത്രത്തിൽ 11 മുതൽ 18 വരെ നടക്കുന്ന നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ ഭാഗമായി ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. സത്രത്തിന് മുന്നോടിയായി ക്ഷേത്രാങ്കണത്തിൽ വിവിധ സമിതികളുടെ നാരായണീയ പാരായണം നടക്കുന്നുണ്ട്.