veena-george
സ്നേഹ മന്ന പ്രതിദിന പ്രഭാതഭക്ഷണ പരിപാടി ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്ഘാടനം

അടൂർ : മാർത്തോമാ സഭ അടൂർ ഭദ്രാസനം ജനറൽ ആശുപത്രിയിൽ ആരംഭിച്ച സ്നേഹ മന്ന പ്രതിദിന പ്രഭാതഭക്ഷണ പരിപാടി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു വികാരി ജനറൽ റവ.ടി.കെ. മാത്യു, മുൻസിപ്പൽ ചെയർമാൻ ദിവ്യ റെജി മുഹമ്മദ്‌ , ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, ഭദ്രസന സെക്രട്ടറി റവ ബേബി ജോൺ അഡ്വ. ബിനു പി രാജൻ, റവ ,എബ്രഹാം വി ,സാംസൺ, റവ. അജി ചെറിയാൻ, ജോഷി ജോസഫ് എന്നിവർ സംസാരിച്ചു.