അടൂർ : കെ.എസ്.എസ്.പി.എ മുൻ സംസ്ഥന പ്രസിഡന്റ് കെ.കരുണാകരപിള്ള അനുസ്മരണം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് എം.എ.ജോണിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എസ്.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.ജി.കമലാസനൻ, ബിജിലി ജോസഫ്, ബി.നരേന്ദ്രനാഥ്, എം.ആർ.ജയപ്രസാദ്, കോശി മാണി, ബി.രമേശൻ, സുരേഷ് കുഴുവേലിൽ, പി.ജി.തോമസ്, കുര്യൻ തോമസ്, ടി.രാജൻ, റോയ് തോമസ്, ഷാജഹാൻ, ശശിധരക്കുറുപ്പ്, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.