പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മേയ്ദിന കായിക മത്സരം നടത്തി. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹോക്കി പത്തനംതിട്ട ജില്ലാ രക്ഷാധികാരി രവീന്ദ്രൻ എഴുമറ്റൂർ മുഖ്യാതിഥിയായിയിരുന്നു. റോബിൻ വിളവിനാൽ, ടി പി രാജേന്ദ്രൻ, നിസാർ നൂർ മഹാൾ, സുലൈമാൻ റാവുത്തർ, പി. കെ ജേക്കബ്. ഷിജിൻ വർഗീസ്, ബെൻലി എൽ. എസ്, കെ ബി സുരേന്ദ്രൻ നായർ, കെ. വൈ. ബേബി ഇ. കെ. ബേബി അനിൽ. എം. കുര്യൻ ഷെഫീക്ക്. എസ് കുഞ്ഞുമോൻ പി ബി, നെൽസൺ എന്നിവർ സംസാരിച്ചു.