പത്തനംതിട്ട: ശ്രീനാരായണ ശാസ്ത്ര കലാപരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള അറിവരങ്ങ് വൈജ്ഞാനിക സദസ് 10, 11, 12 തീയതികളിൽ പത്തനംതിട്ട ടൗൺഹാളിൽ നടക്കും. 10ന് രാവിലെ 9.30ന് ആശാൻ കവിത ആലാപന മത്സരം. 11ന് മന്ത്രി വീണാ ജോർജ് അറിവരങ്ങ് ഉദ്ഘാടനം ചെയ്യും. പരിഷത്ത് പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ വിനയൻ കലാമേള ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും മാദ്ധ്യമ പ്രവ‌ർത്തകനുമായ വിനോദ് ഇളകൊള്ളൂ‌ർ മുഖ്യ പ്രഭാഷണം നടത്തും. രവീന്ദ്രൻ എഴുമറ്റൂർ, സദാനന്ദൻ അമ്പാടി, പി. വിജയൻ എന്നിവർക്ക് ഗുരുശ്രീ പുരസ്‌കാരം സമർപ്പിക്കും. വിവിധ ദിവസങ്ങളിൽ എം. ആർ. സി.നായർ, പ്രേംദാസ് പത്തനംതിട്ട, ഫാ. ജിത്തു ജോസഫ്, അനിൽ വള്ളിക്കോട്, മല്ലിക ജി., അനീഷ് പുനലൂർ, ഡോ. ഷാജി വെള്ളാവൂർ എന്നിവർ ക്ലാസെടുക്കും. 12ന് 3.30ന് നടക്കുന്ന സമാപന സമ്മേളനം പത്തനംതിട്ട നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്യും. അജു എസ്. അടൂർ അദ്ധ്യക്ഷത വഹിക്കും.