ചന്ദനപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള താലന്ത് പ്രോഗ്രാം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനു വി. കടമ്മനിട്ട, സിനി ആർട്ടിസ്റ്റ് മിയ ശങ്കരത്തിൽ, ഫാ.ഷിജു ജോൺ, ഫാ.ജോം മാത്യു, ട്രസ്റ്റി കെ എസ് തങ്കച്ചൻ, സെക്രട്ടറി പി.ഡി.ബേബികുട്ടി, ജേക്കബ് ജോർജ് കുറ്റിയിൽ, ലിബിൻ തങ്കച്ചൻ, എം.മോനിക്കുട്ടി എന്നിവർ സംസാരിച്ചു.