04-puthuvakkal-library
കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സമീപമുള്ള ആരോഗ്യനികേതനം പ്രകൃതി സൗഹൃദ കേന്ദ്രത്തിൽ നടക്കുന്ന ക്യാംപ് ജില്ലാ പൊലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്യുന്നു

പന്തളം:കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ അവധിക്കാല പഠന ക്യാമ്പ് ജില്ലാ പൊലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.ഒ. വർഗീസ്, റിട്ട. ഡിവൈ.എസ്.പി എൻ.ടി. ആനന്ദൻ, കെ. അമ്മിണിയമ്മ, ശശി പന്തളം എന്നിവർ സംസാരിച്ചു. രമ്യ കെ. തോപ്പിൽ, ഡോ. ജോസ് കൈപ്പള്ളിൽ, അസി. പ്രൊഫ. പ്രിയത ഭരതൻ, ചിത്രകാരൻ പ്രമോദ് കുരമ്പാല എന്നിവർ ക്ലാസെടുത്തു.
കുട്ടികളുടെ സമ്മേളനത്തിൽ എച്ച്. ഹർഷിത്, മാധവ് അരുൺ കുമാർ, ജോഹാൻ വി. ഷിജോ, എസ്. സിദ്ധാർത്ഥ്, ശബരി ജി. ദേവ്, സി.ആർ. അക്ഷിത, മിഥില രഞ്ജിത്, ആർ. കൃഷ്‌ണേന്ദു, ആദി സുജിത്, എസ്. പ്രണവ്, പ്രണവ് വേണുഗോപാൽ, ജയദേവ് ജയറാം, തീർഥ ഗിരീഷ്, മിയാൻ ബോധി, ലക്ഷ്മി അജിത്, ഇവാനിയ മരിയ ലിജോ, ആർ. നിരഞ്ജൻ, നീലിമ ഷാജി എന്നിവർ സംസാരിച്ചു.