 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 4538 ആർ.ശങ്കർ മെമ്മോറിയൽ കുന്നന്താനം ഈസ്റ്റ് ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം തുടങ്ങി. തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി സനൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. എല്ലാ ദിവസവും രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമം. 8.30ന് കലശപൂജ, 9.30ന് കലശാഭിഷേകം വൈകിട്ട് വിശേഷാൽ പൂജ, ദീപക്കാഴ്ച, സമൂഹപ്രാർത്ഥന, ഇന്നലെ ചതയദിന ഉപവാസ പ്രാർത്ഥനയ്ക്കുശേഷം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിയംഗം ബിബിൻ ഷാൻ ഗുരുദേവ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10ന് യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം ഗുരുദേവ പ്രഭാഷണം നടത്തും. 5ന് ഉച്ചയ്ക്ക് 1.30ന് സമൂഹസദ്യ. വൈകിട്ട് 6ന് താലപ്പൊലി രഥഘോഷയാത്ര യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കും. മുക്കൂർ പ്രാർത്ഥനാ മണ്ഡപത്തിൽ നിന്ന് വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ രഥഘോഷയാത്ര. തുടർന്ന് കൊടിയിറക്ക്, മഹാഗുരുപൂജ.