aiyf-
എ ഐ വൈ എഫ് തണ്ണിത്തോട് മേഖലാ കമ്മിറ്റി നടത്തിയ വിളംബര ജാഥയുടെ സമാപന സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : എ.ഐ.വൈ.എഫ് സ്ഥാപക ദിനത്തിനോട് അനുബന്ധിച്ച് എ.ഐ.വൈ.എഫ് തണ്ണിത്തോട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. സി.പി.ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ ഉദ്ഘാടനം ചെയ്തു. രജിത് അദ്ധ്യക്ഷത വഹിച്ചു.പി.സി.ശ്രീകുമാർ,കെ സന്തോഷ്‌,സി.കെ.ലാൽ കുമാർ,വിഷ്ണു കെ ഷൈലജൻ,ജിഷ്ണു കെ ഷൈലജൻ,വിഷ്ണു പി ആർ തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തണ്ണിത്തോട് മേഖല പ്രസിഡന്റ് വിഷ്ണു കെ.ഷൈലജൻ അദ്ധ്യക്ഷത വഹിച്ചു. സുമതി നരേന്ദ്രൻ, കെ.സന്തോഷ്‌, പി.സി.ശ്രീകുമാർ, സി.വി.രാജൻ, സി.കെ.ലാൽകുമാർ, ജോണിക്കുട്ടി, സതീഷ്, അമൽ കെ.ചന്ദ് തുടങ്ങിയവർ സംസാരിച്ചു.