പത്തനംതിട്ട: മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന മർത്തമറിയം സമാജം വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. മർത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദർ ജിജി സാമുവേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാദർ വർഗീസ് കളിക്കൽ, ഫാദർ ബിജു പ്രക്കാനം, ഫാദർ ഷിജു ജോൺ, ഫാദർ ജോ മാത്യു, വത്സമ്മ ചെറിയാൻ, പ്രിയ ജേക്കബ്, രാജി ജോസ് എന്നിവർ പ്രസംഗിച്ചു.