04-ret-evangelist

മാരാമൺ : മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിൽ പ്രവർത്തിച്ച് വിരമിച്ച സുവിശേഷകരുടെ ഏകദിന വാർഷിക സമ്മേളനം ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. ഡോ.സി.കെ.മാത്യു മുഖ്യ സന്ദേശം നൽകി. ദൈവം നൽകിയ സാദ്ധ്യതകളെ സുവിശേഷത്തിന്റെ വർദ്ധനവിനായി പങ്കിടണമെന്ന് ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അഭി​പ്രായപ്പെട്ടു. റവ.എബി കെ.ജോഷ്വാ, പ്രൊഫ.എബ്രഹാം പി.മാത്യു, റവ.ജിജി വർഗീസ്, ഡോ.എബി തോമസ് വാരിക്കാട്, ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. റവ.സുനിൽ എ.ജോൺ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.