പന്തളം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോന്നല്ലൂർ കാക്കക്കുഴി കിഴക്കേതിൽ അബ്ദുൽറസാഖ് ( 58) മരിച്ചു. എം.സി റോഡിൽ തോന്നല്ലൂർ ഗവ.യു .പി .സ്‌കൂളിന് സമീപം കഴിഞ്ഞമാസം 29ന് രാവിലെ 11നായിരുന്നുഅപകടം. അബ്ദുൽ റസാക്ക് സഞ്ചരിച്ച സ്‌കൂട്ടർ ഓട്ടോറിക്ഷയുമായി ഇടിച്ചാണ് അപകടം. ഗുരുതരമായ പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്തളം ജംഗ്ഷനിലെ ഫ്രൂട്ട്‌സ് വ്യാപാരിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മിറ്റി അഗം, സെൻട്രൽ ട്രാവൻകൂർ മർച്ചന്റ് കോ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭാര്യ: സലീന . മക്കൾ : അഖില ഫാത്തിമ, അമീഷ ഫാത്തിമ,