മല്ലപ്പള്ളി: വായ്പൂര് നെല്ലിമല ചെറുകോൽ പതാലിൽ വീട്ടിൽ ഹൈദ്രോസ് മുസ്ലിയാർ (86),​ ഭാര്യ കുൽസും ബിവി (82) എന്നിവരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി . മൃതദേഹങ്ങൾക്ക് പത്ത് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. അയൽവാസികളുമായി ബന്ധമില്ലാത്ത ഇവർ വിവിധയിടങ്ങളിലെ വീടുകൾ കയറി ഭിക്ഷാടനം നടത്തിയാണ് കഴിഞ്ഞിരുന്നത്.