അടൂർ : ഫാദർ മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പൊലിത്തയെ അനുമോദിച്ച് മലങ്കര കാത്തലിക് മദേഴ്സ് ഫോറം സംഘടിപ്പിച്ച സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. മാതൃവേദി പത്തനംതിട്ട രൂപത പ്രസിഡന്റ് ഷീജ എബ്രഹാം അദ്ധ്യക്ഷയായിരുന്നു. സിസ്റ്റർ ഡോക്ടർ ഹൃദ്യ എസ്.ഐ.സി, മാതൃവേദി രൂപത ഡയറക്ടർ ഫാദർ വർഗീസ് ചാമക്കാലായിൽ, സൂസമ്മ അലക്സ്, ഫാദർ ജയിംസ് , സിസിലി തോമസ് തുടങ്ങിയവർ സംസാരിച്ചു.