sndp-

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം ഓമല്ലൂർ ശാഖയുടെ ഒമ്പതാമത് പ്രതിഷ്ഠാ വാർഷികം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ.രോഹിതേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, പി.വി.രണേഷ്, ശാഖ സെക്രട്ടറി കെ.ആർ.വിജയൻ, ശാഖ വൈസ് പ്രസിഡന്റ് കെ.വി.ശിവാനന്ദൻ എന്നിവർ സംസാരിച്ചു.