തിരുവല്ല : എസ്.എൻ.ഡി.പി.യോഗം ആർ.ശങ്കർ മെമ്മോറിയൽ കുന്നന്താനം ഈസ്റ്റ് ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം തുടങ്ങി. തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി സനൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. എല്ലാ ദിവസവും രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമം. 8.30ന് കലശപൂജ, 9.30ന് കലശാഭിഷേകം വൈകിട്ട് വിശേഷാൽ പൂജ, ദീപക്കാഴ്ച, സമൂഹപ്രാർത്ഥന, ഇന്നലെ ചതയദിന ഉപവാസ പ്രാർത്ഥനയ്ക്കുശേഷം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിയംഗം ബിബിൻ ഷാൻ ഗുരുദേവ പ്രഭാഷണം നടത്തി.