മല്ലപ്പള്ളി :കല്ലൂപ്പാറ പഞ്ചായത്തിലെ മഠത്തുംകടവ് ഇരുമ്പ് പാലത്തിൽ കൂടിയുള്ള വാഹനയാത്ര അപകട ഭീഷണി ഉയർത്തുന്നു. കല്ലൂപ്പാറ-പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറ്റിലെ മഠത്തുംകടവിൽ 1.84 കോടി രൂപയോളം ചെലവഴിച്ചാണു പാലം നിർമ്മിച്ചത് 2015 ജൂൺ 18 നാണ്. ചെറുവാഹനങ്ങളുടെ ഗതാഗതത്തിനായാണ് പാലം തുറന്നത്. ഇരുമ്പ് തകിട് മിനുസപ്പെട്ടതിനാൽ വാഹനങ്ങൾ തെന്നിമാറുന്നതാണു അപകടങ്ങൾക്ക് കാരണമാകുന്നത്. തകിടിനുതെന്നൽ ഉണ്ടെന്നും വാഹനങ്ങൾ വേഗം കുറച്ച് പോകാവുയെന്നും വാഹനം നിറുത്തുകയോ സെൽഫി എടുക്കുകയോ ചെയ്യാൻ പാടില്ലെന്നും സൂചനാ ബോർഡ്
സ്ഥാപിച്ചിട്ടുണ്ട്. എതിർദിശയിൽനിന്നു വാഹനം വരുന്നതു കണ്ട് ബ്രേക്ക്ചെയ്തപ്പോൾ ഇരുചക്രവാഹനം തെന്നി നിയന്ത്രണംവിട്ട് യാത്രക്കാരന് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി യാത്ര അപകടരഹിതമാക്കാൻ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
.................................................................................
ചെറിയ ചാറ്റൽമഴ പെയ്താൽ പാലത്തിലൂടെയുള്ള ഇരുചക്ര വാഹനയത്ര ദുഷ്കരമാണ്. അറ്റകുറ്റപണികൾ നടത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം.
സുനിൽകുമാർ
(ഇരുചക്ര വാഹനയാത്രക്കാരൻ)
................................
2015ൽ നിർമ്മിച്ച പാലം
നിർമ്മാണച്ചിലവ് 1.84കോടി
.......................................
അപകടത്തിന് കാരണം
ഇരുമ്പ് തകിട് മിനുസപ്പെട്ട് വാഹനങ്ങൾ തെന്നിമാറി