മല്ലപ്പള്ളി : കോട്ടയം -കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ നിന്നും വലിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ദിശ ബോർഡുകൾ തുരുമ്പെടുത്തു മങ്ങുകയും തെറ്റായി സ്ഥലപേര് രേഖപ്പെടുത്തിയതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പത്തനംതിട്ട, എരുമേലി, റാന്നി എന്നിവിടങ്ങളിലേക്കുള്ള വഴി പിരിയുന്നത് ഈ വലിയ പാലം കഴിയുമ്പോഴാണ്. ഒന്നിന് മറവിൽ ഒന്നായി മൂന്ന് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതും വാഹന യാത്രക്കാർക്ക് വായനയ്ക്ക് ഇത്ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പത്തനംതിട്ട എന്നത് ഇംഗ്ലീഷിൽ ശേഖപ്പെടുത്തിയിരിക്കുന്നതിലും അക്ഷരതെറ്റ് സംഭവിച്ചിട്ടുണ്ട്. മല്ലപ്പള്ളി സെൻട്രൻ ജംഗ്ഷനിൽ അധികാരികളുടെ കൺമുമ്പിലെ തെറ്റ് തിരുത്തി വാഹന യാത്ര സുഗമം ആക്കുന്നതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം