മെഴുവേലി: പത്തിശേരിൽ ദേവീക്ഷേത്രത്തിലെ മേടഭരണി മഹോത്സവം നാളെ ആരംഭിക്കും. രാവിലെ 5.30ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം. ഉഷസിന് അഷ്ടദ്രവ്യ ഗണപതിഹോമം, 6ന് അഖണ്ഡനാമജപയജ്ഞം. 7.45ന് പന്തീരടി പൂജ, 11ന് നടയടയ്ക്കൽ. വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് ദീപാരാധന, ദീപക്കാഴ്ച, കളഭച്ചാർത്ത്, സോപാനസംഗീതം, 7.30ന് അത്താഴപൂജ. തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ 7ന് രാവിലെ 8ന് ഭാഗവതപാരായണം, 8.30ന് മഹാമൃത്യുഞ്ജയ ഹോമം, 11.45ന് കുടുംബസംഗമം, വാർഷിക പൊതുയോഗം. ഉച്ചയ്ക്ക് 2ന് കളമെഴുത്തും പാട്ടും, രാത്രി 7.30ന് കൈകൊട്ടിക്കളി, 8.30ന് കുത്തിയോട്ടപ്പാട്ടും ചുവടും. 8ന് രാവിലെ 7.30ന് പൊങ്കാല, 9.30ന് കലശപൂജ, കലശാഭിഷേകം, 12.30ന് അന്നദാനം,വൈകിട്ട് 4.30ന് ഘോഷയാത്ര, രാത്രി 9ന് ഗാനമേള, തുടർന്ന് വടക്കുംപുറത്ത് ഗുരുതി