hos

പത്തനംതിട്ട : ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് പുതിയ മുഖശോഭയാകുന്ന ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. പുതിയ ഒ.പി ബ്ലോക്കിന്റെ പൈലിംഗ് പണികളാണ് ഇപ്പോൾ നടക്കുന്നത്. ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ പണി ഉടൻ ആരംഭിക്കും. മറ്റിടങ്ങളിൽ മണ്ണ് നീക്കം ചെയ്യുന്ന പണികൾ നടക്കുകയാണ്.

പ്രധാന സൗകര്യങ്ങൾ

ക്രിട്ടിക്കൽ കെയർ ബ്ലോക്ക്

വിസ്തീർണം : 51,000 ചതുരശ്ര അടി.

പദ്ധതി ചെലവ് : 23.75 കോടിരൂപ.

നാലുനിലയിൽ

ബേസ്‌മെന്റിൽ കാർ പാർക്കിംഗ്,

ഗ്രൗണ്ട് ഫ്‌ളോറിൽ :

അത്യാഹിത വിഭാഗം, ഐസലേഷൻ വാർഡ്, മൈനർ ഓപ്പറേഷൻ തീയറ്റർ, പ്ലാസ്റ്റർ റൂം, ഡോക്‌ടേഴ്‌സ് റൂം, നേഴ്‌സസ് റൂം, ഫാർമസി.

ഒന്നാം നിലയിൽ:

ഐ.സി.യു, എച്ച്.ഡി.യു, ഡയാലിസിസ് യൂണിറ്റ്, ആർ.എം.ഒ ഓഫീസ്, സ്റ്റാഫ് റൂം.

രണ്ടാം നിലയിൽ :

ഐസൊലേഷൻ റൂം, ഐസൊലേഷൻ വാർഡ്, എമർജൻസി പ്രൊസീജിയർ റൂം, ഡോക്‌ടേഴ്‌സ് റൂം, രോഗികൾക്കും ജീവനക്കാർക്കും വേണ്ടിയുളള ഡൈനിംഗ് റൂം.

ഒ.പി കെട്ടിടം

പദ്ധതി ചെലവ് : 22.16 കോടി രൂപ,

വിസ്തീർണം : 31,200 ചതുരശ്ര അടി.

(20 ഒ.പി മുറികൾ, മൈനർ ഓപ്പറേഷൻ തീയറ്റർ, വാർഡുകൾ, ഒബ്‌സർവേഷൻ മുറികൾ, ഫാർമസി, റിസപ്ഷൻ, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും).

നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മണ്ണെടുപ്പും പൈലിംഗുമാണ് നടക്കുന്നത്. നിർമ്മാണം വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്.

ജനറൽ ആശുപത്രി അധികൃതർ