കോന്നി: മലയാലപ്പുഴ വില്ലേജിലെ ചെമ്മാനിയിൽ സ്വകാര്യ വക്തിയുടെ സ്ഥലത്ത് നിന്ന് വലിയ അളവിൽ പച്ചമണ്ണ് കടത്തി പ്രദേശത്തെ റോഡ് നശിപ്പിച്ചതിലും ജനവാസ മേഖലയിൽ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചെമ്മാനി നിവാസികൾ ജില്ല കളക്ടർക്കും മലയാലപ്പുഴ വില്ലേജ് ഓഫീസർക്കും പരാതി നൽകി. ജനവാസമേഖലയിൽ നിന്ന് 50 മീറ്റർ പോലും ദൂരപരിധിയില്ലാത്ത സ്ഥലത്താണ് പാറമട തുടങ്ങാൻ നീക്കം നടക്കുന്നത്.
ഇവിടെയുള്ള പാറമടയുടെ പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയില്ല.