daily
ചന്ദനപ്പള്ളി സെൻ്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്ക ദേവാലയത്തിൽ നടന്ന എം.സി. വൈ. എം യുവജന നേതൃസംഗമം പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് എം. സി. വൈ .എം യുവജന നേതൃസംഗമം കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ബിബിൻഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോബ് പതാലിൽ ,ഫാ.ബെന്നി നാരകത്തിനാൽ, സിസ്റ്റർ ജോ ആൻ,സുബിൻ തോമസ്, സാം കോശി, ജോവർഗീസ് , വിശാഖ്,അക്സ രാജൻ, സോന മറിയം എന്നിവർ സംസാരിച്ചു.