പത്തനംതിട്ട : എസ്.സി - എസ്.ടി എംപ്ലോയിസ് പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാജേഷ് ഓൾനടിയൻ ഉദ്ഘാടനം ചെയ്തു. ഡോ.രാജേഷ് കോമത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡി.മനോജ് കുമാർ, സെക്രട്ടറി അജയൻ പി.വേലായുധൻ, ട്രഷറർ പ്രസന്ന.എസ്, സംസ്ഥാന അദ്ധ്യാപക വിംഗ് കോഓർഡിനേറ്റർ സി കെ.ചന്ദ്രൻ, സന്തോഷ്.ഡി, സുധാകരൻ കെ.കെ എന്നിവർ പ്രസംഗിച്ചു. പി.എച്ച്.ഡി നേടിയ ഡോ.അനീഷ് കുമാർ മേക്കൊഴൂരിനെ ആദരിച്ചു.