പത്തനംതിട്ട : ഐ.എ.എസ്, ഐ.പി.എസ് ജുഡീഷ്യൽ ജീവനക്കാർക്ക് കുടിശികയില്ലാതെ ക്ഷാമബത്ത അനുവദിച്ച സർക്കാർ നിലപാട് വിവേചനപരമാണെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വി.എം.മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ.വർഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ , മാത്തച്ചൻ പ്ലാന്തോട്ടം, ജോയി അഗസ്റ്റിൻ, പി.ജെ.മാത്യു എന്നിവർ പ്രസംഗിച്ചു.