vns

മല്ലപ്പള്ളി : വിളക്കിത്തല നായർ സമാജം താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും വിദ്യാഭ്യാസ കലോത്സവവും യൂണിയൻ പ്രസിഡന്റ് ടി.എൻ.വിനോദി​ന്റെ അദ്ധ്യക്ഷതയി​ൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് മണിലാൽ വി.ജി വിദ്യാഭ്യാസ കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഷിക സമ്മേളനം സംസ്ഥാന ഖജാൻജി അനിൽകുമാർ.കെ.കെ ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ വിനോദ് പി.ആർ മുഖ്യപ്രഭാഷണം നടത്തി. ബിജു എം.കെ, സി പി.ഗോപാലകൃഷ്ണൻ, അശോകൻ.കെ.ബി, സുജ.വി.ആർ, ശിവൻകുട്ടി കെ.ആർ എന്നിവർ പ്രസംഗിച്ചു.