കോന്നി: എസ്.എൻ.ഡി.പി യോഗം 3108 മേടപ്പാറ ശാഖയിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ഡി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു . യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിലർ കെ.എസ്.സുരേശൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, ബി.ആർ.സുധർജി, ബീന സജിനാഥ്, പി.സുധാകരൻ, സി.ബാലചന്ദ്രൻ, പി.ആർ.ചന്ദ്രസേനൻ, ടി.ശോഭന, പി.ഡി.സുമംഗല, സിന്ധു സുരേന്ദ്രൻ, ഇ.കെ.പൊന്നമ്മ, ബിന്ദു പ്രസന്നൻ, ഓമന ശേഖർ, ടി.കെ.പങ്കജാക്ഷൻ, എം.എസ്. ഇന്ദിര എന്നിവർ സംസാരിച്ചു.സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ എസ് സ്വാതിയെ യോഗത്തിൽ ആദരിച്ചു..