ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം പേരിശേരി 6191-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പുതിയ ഗുരുമന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു. ശിലാസ്ഥാപന കർമ്മം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ലതികാ പ്രസാദ്, സെക്രട്ടറി പി.കെ രവീന്ദ്രൻ, ശാഖാ ഭാരവാഹികൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.